wayanadtravelogue.com

Mananthavady

Wayanad Travelogue | Wayanad Travel | Tours Wayanad | Wayanad | Wayanad Hotels | Wayanad Resorts | Wayanad Tourist Packages

നമ്മളൊരു ചുരം കയറി തുടങ്ങുകയാണ്. മഞ്ഞും മഴയും ഇരുട്ടും പച്ചപ്പും നിറഞ്ഞ ഒരു ചുരം. ഈ മലമടക്കുകള്‍ കയറിയാല്‍ അവിടെയൊരു നാടുണ്ട്. വയനാട്. സഞ്ചാരികള്‍ക്കും ചരിത്രകാരന്‍മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും എന്നും വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന നാട്. വയലും കുന്നും പുഴകളും കോടമഞ്ഞും എല്ലാം നിറഞ്ഞ നാട്.
ആ നാടിന്‍റെ നാഡി ഞരമ്പുകള്‍ തൊട്ടറിഞ്ഞുകൊണ്ട് നമ്മള്‍ യാത്ര പുറപ്പെടുകയാണ്. വയനാടിന്‍റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ… പച്ചപ്പുനിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ… സാഹസികമായ മലകള്‍ താണ്ടിയും കാട്ടുമൃഗങ്ങളെ കണ്ടറിഞ്ഞും ചരിത്ര സംഭവങ്ങള്‍ കോറിയിട്ട ഗോത്രസംസ്കൃതിയുടെ നാട്ടറിവുകള്‍ തേടിയുമുള്ള ഒരു വായനാടന്‍ യാത്ര.

Tags:
Tours & Sightseeing
Category:
Tours/Sightseeing in Mananthavady